2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

ഒറ്റക്കാണ്

  ഗൌരി എന്നും ഒറ്റക്കാണ്...
മുള്ളുള്ള പാതയില്‍ നടക്കുമ്പോഴും
ഇരുട്ടിലൂടെ ഓടുമ്പോഴും അവള്‍ ഒറ്റയ്ക്ക് തന്നെ ആയിരുന്നു ....

 പ്രകാശം എന്തെന്ന് അറിഞ്ഞപ്പോള്‍
അവള്‍ക്കു കൂട്ടിനു ഒരാള്‍ വന്നു.....
പ്രകാശം മാത്രം അടുത്തറിഞ്ഞ ഒരാള്‍.....

അയാള്‍ അവളിലും പ്രകാശം ചൊരിഞ്ഞു ......
ഒറ്റപ്പെടുത്താതെ അവളുടെ നിഴലായി പിന്തുടര്‍ന്നു ......
സന്തോഷവും പുഞ്ചിരിയും അവളെ സുന്ദരിയാക്കി.....
  എന്നാല്‍ ......
അവളുടെ പാതയില്‍ ഇരുട്ട് വീണ്ടും കടന്നു വന്നു......
പ്രകാശത്തെ മാത്രം പ്രണയിച്ചിരുന്ന  അയാള്‍
ഇരുട്ട് കണ്ടു നിശ്ചലനായി നിന്നു .....

അവനെയും പിന്നിലാക്കി നടന്ന അവള്‍
തന്‍റെ നിഴലുപോലും കൂടെ വരാത്തതു കണ്ടു  പുഞ്ചിരിച്ചു .......